കാർഷിക ഉൽപന്ന സംസ്​കരണ-വിപണന സഹായം

തൃശൂർ: കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍-എം.ഐ.ഡി.എച്ച് പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ കാര്‍ഷിക ഉല്‍പന്ന സംസ്‌കരണത്തിനും തരംതിരിക്കാനും പാക്കിങ്ങിനും വിപണനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ 35 മുതല്‍ 50 ശതമാനം വരെ ധനസഹായം നല്‍കുന്നു. പാക്ക് ഹൗസ്, സംയോജിത പാക്ക് ഹൗസ്, മൊബൈല്‍ ഫ്രീ കൂളിങ്​ യൂനിറ്റ്, കോള്‍ഡ് റൂം (സ്​റ്റേജിങ്) റീഫര്‍ വാന്‍, കണ്ടെയ്‌നര്‍, പ്രൈമറി/മൊബൈല്‍/മിനിമല്‍ പ്രോസസിങ്​ യൂനിറ്റ്, കൂണ്‍ വിത്തുല്‍പാദന യൂനിറ്റുകള്‍ എന്നിവക്കാണ് സബ്‌സിഡി അനുവദിക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍/കര്‍ഷക സംഘങ്ങള്‍ അതത് സ്ഥലങ്ങളിലെ കൃഷിഭവനുമായി സെപ്​റ്റംബർ ആറിനകം ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.