പ്രവാസി പെൻഷൻ വർധിപ്പിക്കണം -പ്രവാസി സംഘം

തൃശൂർ: പ്രവാസി പെൻഷൻ വർധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. വി.എസ്. അച്യുതാനന്ദ​ൻ സർക്കാറാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. 500 രൂപയായിരുന്നു കുറഞ്ഞ പെൻഷൻ തുക. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ തുക വർധിപ്പിച്ചില്ല. പിണറായി സർക്കാർ ആദ്യ ബജറ്റിൽ തന്നെ 2,000 രൂപയായി വർധിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ വലിയ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. തൊഴിൽ നഷ്​​ടപ്പെട്ട് ധാരാളം പേർ തിരിച്ചെത്തുകയാണ്. ജീവിത സായാഹ്നത്തിൽ പ്രവാസികൾക്ക് അത്താണിയായി പെൻഷൻ പദ്ധതി മാറേണ്ടതുണ്ട്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പെൻഷൻ വർധിപ്പിക്കണമെന്നും പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ്​ പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്​ദുൾഖാദർ എം.എൽ.എയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.