തൃശൂർ: പ്രവാസി പെൻഷൻ വർധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. വി.എസ്. അച്യുതാനന്ദൻ സർക്കാറാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. 500 രൂപയായിരുന്നു കുറഞ്ഞ പെൻഷൻ തുക. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ തുക വർധിപ്പിച്ചില്ല. പിണറായി സർക്കാർ ആദ്യ ബജറ്റിൽ തന്നെ 2,000 രൂപയായി വർധിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ വലിയ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് ധാരാളം പേർ തിരിച്ചെത്തുകയാണ്. ജീവിത സായാഹ്നത്തിൽ പ്രവാസികൾക്ക് അത്താണിയായി പെൻഷൻ പദ്ധതി മാറേണ്ടതുണ്ട്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പെൻഷൻ വർധിപ്പിക്കണമെന്നും പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ എം.എൽ.എയും ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:04 AM GMT Updated On
date_range 2021-01-14T05:34:45+05:30പ്രവാസി പെൻഷൻ വർധിപ്പിക്കണം -പ്രവാസി സംഘം
text_fieldsNext Story