കണ്ടശാംകടവ് പള്ളി പെരുന്നാൾ ആഘോഷിച്ചു

കണ്ടശാംകടവ്: സൻെറ് മേരീസ് ഫൊറോന പള്ളിയിൽ വി.സെബസ്ത്യാനോസി​ൻെറ തിരുനാൾ ആഘോഷിച്ചു. ദിവ്യബലികൾക്ക് വികാരി ഫാ. വിൽസൺ പിടിയത്ത്, ഫാ. ഷെൽട്ടൺ ചിറ്റിലപ്പിള്ളി, ഫാ. പോൾ മാളിയമ്മാവ്, ഫാ. ജിക്സൺ മാളോക്കാരൻ എന്നിവർ കാർമികരായി. തിരുനാൾ കുർബാനക്ക്​ ഫാ. മിഥുൻ വടക്കേത്തല, ഫാ. സജിൽ കണ്ണനായ്ക്കൽ എന്നിവർ കാർമികരായി. ഫാ. മേജോ മുത്തുപീടിക തിരുനാൾ സന്ദേശം നൽകി. ദിവ്യബലിക്കു ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച വാഹനയാത്ര ഉണ്ടായി. വികാരി ഫാ. വിൽസൺ പിടിയത്ത്, അസി. വികാരി ഫാ. സജിൽ കണ്ണനായ്ക്കൽ, ട്രസ്​റ്റിമാരായ സി.ഒ. ജിൻറോ, പി.ഡി. ജോയ്, സി.സി. ആൻറണി, വി.എസ്. ഷൈൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ tk kandasham kadavu pradhishanam കണ്ടശാംകടവ് സൻെറ് മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസി​ൻെറ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.