Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 14 Jan 2021 12:01 AM GMTകണ്ടശാംകടവ് പള്ളി പെരുന്നാൾ ആഘോഷിച്ചു
text_fieldsbookmark_border
കണ്ടശാംകടവ്: സൻെറ് മേരീസ് ഫൊറോന പള്ളിയിൽ വി.സെബസ്ത്യാനോസിൻെറ തിരുനാൾ ആഘോഷിച്ചു. ദിവ്യബലികൾക്ക് വികാരി ഫാ. വിൽസൺ പിടിയത്ത്, ഫാ. ഷെൽട്ടൺ ചിറ്റിലപ്പിള്ളി, ഫാ. പോൾ മാളിയമ്മാവ്, ഫാ. ജിക്സൺ മാളോക്കാരൻ എന്നിവർ കാർമികരായി. തിരുനാൾ കുർബാനക്ക് ഫാ. മിഥുൻ വടക്കേത്തല, ഫാ. സജിൽ കണ്ണനായ്ക്കൽ എന്നിവർ കാർമികരായി. ഫാ. മേജോ മുത്തുപീടിക തിരുനാൾ സന്ദേശം നൽകി. ദിവ്യബലിക്കു ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച വാഹനയാത്ര ഉണ്ടായി. വികാരി ഫാ. വിൽസൺ പിടിയത്ത്, അസി. വികാരി ഫാ. സജിൽ കണ്ണനായ്ക്കൽ, ട്രസ്റ്റിമാരായ സി.ഒ. ജിൻറോ, പി.ഡി. ജോയ്, സി.സി. ആൻറണി, വി.എസ്. ഷൈൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ tk kandasham kadavu pradhishanam കണ്ടശാംകടവ് സൻെറ് മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിൻെറ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story