ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്​

കയ്പമംഗലം: ദേശീയപാത 66 കാളമുറിയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശികളായ കാടുവെട്ടി ആനന്ദ​ൻെറ മകന്‍ ആദിത്യന്‍ (32), ആനന്ദ​ൻെറ സഹോദരന്‍ വിശ്വനാഥന്‍ (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കാളമുറി സൻെററിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്ന ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.