പാതയോരത്ത് വൻതോതിൽ മാലിന്യക്കൂമ്പാരം

ചേറ്റുവ: നാട്ടുകാരും അയൽപ്രദേശവാസികളും നിത്യവും പ്രഭാതസവാരിക്കും സായാഹ്ന സവാരിക്കും ഉപയോഗിക്കുന്ന ചേറ്റുവ തീരദേശത്തെ പാതയോരത്ത് സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. പാക്കറ്റിലാക്കിയ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നാണ്​ തള്ളിയത്. പ്രദേശവാസികളും ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്. ഈ സാമൂഹികദ്രോഹികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരണമെന്ന്​ ജി.എസ്​.എ.സി ക്ലബ്​ ആവശ്യപ്പെട്ടു. മാലിന്യം സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്​കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.