ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമാണം കിഫ്ബി വിദഗ്​ധ സംഘം പരിശോധിച്ചു

കൊടകര: കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പരാതിയുയര്‍ന്ന ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിഫ്ബിയില്‍നിന്നുള്ള വിദഗ്​ധര്‍ പരിശോധന നടത്തി. കിഫ്ബി ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയര്‍ കെ. ഷാബുകുമാര്‍, ഇന്‍സ്‌പെക്​ടിങ്​ എന്‍ജിനീയര്‍ അജിത്ത് പി. പൊന്നു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തിയത്. കിഫ്ബി ഫണ്ടുപയോഗിച്ച് ചെമ്പൂച്ചിറ സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന് ബലക്ഷയമുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനക്ക് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എത്തിയത്. സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തി​ൻെറ കോണ്‍ക്രീറ്റ് ബീമുകളുടെയും സീലിങ്ങിൻെറയും തൂണി​ൻെറയും മറ്റും ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ സംഘം പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ട് വൈകാതെ അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും സ്‌കൂളിലെത്തി കെട്ടിട നിര്‍മാണത്തില്‍ അപാകതയും അഴിമതിയും ഉള്ളതായി ആരോപിച്ചിരുന്നു. ക്യാപ്ഷന്‍tcm kda 2 chembuchira school kifbi team.jpgtcm kda 3 chembuchira school kifbi team.jpg: കിഫ്ബിയില്‍നിന്ന്​ എത്തിയ വിദഗ്ധ സംഘം ചെമ്പൂച്ചിറ സ്‌കൂളിലെ പുതിയ കെട്ടിടത്തി​ൻെറ ഉറപ്പ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.