അ​ർ​ഷാ​ദ്, ഷ​ഫീ​ർ, മ​ൻ​സൂ​ർ, റം​ഷീ​ദ്

എം.ഡി.എം.എ വിൽപനക്കിടെ നാലുപേർ പിടിയിൽ

പു​ന്ന​യൂ​ർ​ക്കു​ളം: എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ ആ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ. അ​ണ്ട​ത്തോ​ട് കു​മാ​ര​ൻ​പ​ടി ആ​ലി​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ൻ​സു​ർ (23), ചാ​വ​ക്കാ​ട് മ​ണ​ത്ത​ല താ​ഴ​ത്ത് വീ​ട്ടി​ൽ വ​ലി​യോ​ൻ എ​ന്ന അ​ർ​ഷാ​ദ് (24), അ​ണ്ട​ത്തോ​ട് ത​ങ്ങ​ൾ​പ്പ​ടി ചോ​ല​യി​ൽ വീ​ട്ടി​ൽ റം​ഷീ​ദ് (35), പു​ന്ന​യൂ​ർ​ക്കു​ളം ചെ​റാ​യി നാ​ല​ക​ത്ത് വീ​ട്ടി​ൽ ഷ​ഫീ​ർ (28) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ ആ​ർ. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​ൽ​ത്ത​റ കു​ന്ന​ത്തൂ​ർ മ​ന ബാ​റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ർ​ഷാ​ദി​നെ​തി​രെ​യാ​ണ് നേ​ര​ത്തെ കാ​പ്പ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്ന​ത്. മ​ൻ​സൂ​ർ, ഷ​ഫീ​ർ എ​ന്നി​വ​ർ മ​യ​ക്കു​മ​രു​ന്ന്, കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്നും വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ന്നെ​ന്നും എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞു.

എ​സ്.​ഐ. ശി​വ​ശ​ങ്ക​ര​ൻ, കെ.​ബി. ജ​ലീ​ൽ, പി.​എ​സ്. സാ​ബു, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ് കു​മാ​ർ, ബി​നീ​ഷ് ജെ. ​ഷാ​ജി​കു​മാ​ർ, മി​ഥു​ൻ, നി​ബു നെ​പ്പോ​ളി​യ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Four people arrested while selling MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.