Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:00 AM GMT Updated On
date_range 2 Dec 2020 12:00 AM GMTചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമാണം കിഫ്ബി വിദഗ്ധ സംഘം പരിശോധിച്ചു
text_fieldsbookmark_border
കൊടകര: കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പരാതിയുയര്‍ന്ന ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിഫ്ബിയില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തി. കിഫ്ബി ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയര്‍ കെ. ഷാബുകുമാര്‍, ഇന്‍സ്പെക്ടിങ് എന്‍ജിനീയര്‍ അജിത്ത് പി. പൊന്നു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തിയത്. കിഫ്ബി ഫണ്ടുപയോഗിച്ച് ചെമ്പൂച്ചിറ സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന് ബലക്ഷയമുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനക്ക് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എത്തിയത്. സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിൻെറ കോണ്‍ക്രീറ്റ് ബീമുകളുടെയും സീലിങ്ങിൻെറയും തൂണിൻെറയും മറ്റും ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ സംഘം പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ട് വൈകാതെ അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും സ്‌കൂളിലെത്തി കെട്ടിട നിര്‍മാണത്തില്‍ അപാകതയും അഴിമതിയും ഉള്ളതായി ആരോപിച്ചിരുന്നു. ക്യാപ്ഷന്‍tcm kda 2 chembuchira school kifbi team.jpgtcm kda 3 chembuchira school kifbi team.jpg: കിഫ്ബിയില്‍നിന്ന് എത്തിയ വിദഗ്ധ സംഘം ചെമ്പൂച്ചിറ സ്‌കൂളിലെ പുതിയ കെട്ടിടത്തിൻെറ ഉറപ്പ് പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story