ഗുരുവായൂരിൽ നവരാത്രി പൂജ തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് നവരാത്രി പൂജ ആരംഭിച്ചു. ശ്രീകൃഷ്ണ ഭവൻ വകയായിരുന്നു ആദ്യ ദിവസത്തെ പൂജ. ഓരോ ദിവസത്തെയും പൂജ ഭക്തരുടെ വഴിപാടാണ്. ചുറ്റുവിളക്കും നിറമാലയും ഉണ്ട്. 26നാണ് വിജയദശമി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ പുസ്തകം സ്വീകരിക്കൽ, എഴുത്തിനിരുത്ത് എന്നിവ ഇല്ലെന്ന് ദേവസ്വം നേരത്തെ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.