ലൈഫ് മിഷൻ വിവാദം: ഇന്ന്​ കൂടുതൽ വിശദീകരണമെന്ന്​ മന്ത്രി മൊയ്തീൻ

തൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്ന്​ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. രാഷ്​ട്രീയ ആരോപണം മാത്രമായിരുന്നെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ മന്ത്രിയുടെ നേരത്തെയുള്ള പ്രതികരണം. അവിശ്വാസപ്രമേയ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. മന്ത്രിക്കെതിരെ അഴിമതിയാരോപിച്ച് രംഗത്തുവന്ന അനിൽ അക്കര എം.എൽ.എക്കെതിരെ അദ്ദേഹം ഒരു കോടിയുടെ മാനനഷ്​ടത്തിന്​ വക്കീൽ നോട്ടീസ് അയച്ചിരുന്നു. യു.ഡി.എഫ് വടക്കാഞ്ചേരിയിൽ വിപുലമായ സമരം നടത്തി. ഇതിന് പിന്നാലെ സി.പി.എമ്മും ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.