സ്വപ്നയും സരിത്തും സന്ദീപും റമീസും വിയ്യൂർ ജയിലിൽ

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്​, സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂർ ജ‍യിലിൽ. സ്വപ്നയെ വനിതാ ജയിലിലെ എൻ.െഎ.എ ​േബ്ലാക്കിലും മറ്റ് പ്രതികളെ അതിസുരക്ഷാ ജയിലിലുമാണ്​ പ്രവേശിപ്പിച്ചത്​. അതിസുരക്ഷാ ജയിലിൽ വനിതാ തടവുകാർക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്. കാക്കനാട്ടെ ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വിയ്യൂരിൽ എത്തിച്ചത്. ഇതേ കേസിൽ അറസ്​റ്റിലായ മുഹമ്മദ് അൻവർ, ഹംജദ് അലി, ഹംസത് അബ്​ദുസലാം തുടങ്ങി 12 പേരെ നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.