എടവണ്ണ: വിശ്രമജീവിതം നയിക്കുന്ന അധ്യാപകരെ അധ്യാപകദിനത്തിൽ വീടുകളിലെത്തി കല്ലിടുമ്പ് വോയ്സ് ലൈബ്രറി പ്രവർത്തകർ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം എ.ടി. ജലീൽ വിശ്വനാഥൻ ആചാരിക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. എ. അബൂബക്കർ, സി.ടി. മുഹമ്മദ്, പി.പി. ഫാത്തിമക്കുട്ടി, എം മോതി, പി.പി. സഫിയ, വി.പി. അഹമ്മദ് കുട്ടി മദനി, എം. നസീർ എന്നിവരെയാണ് ആദരിച്ചത്. പി.സി. റിയാസ് ബാബു, വി.പി. റസീസ് അഹമ്മദ്, പി. ഇർഷാദ്, വി.പി. റമീസ് അഹമ്മദ്, സി. ഹാരിസ്, പി. മിസ്ഹബ് എന്നിവർ നേതൃത്വം നൽകി. (photo: mn kallidumb voice library കല്ലിടുമ്പ് വോയ്സ് ലൈബ്രറി വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് വിശ്വനാഥൻ ആചാരിക്ക് ഉപഹാരം നൽകി ഗ്രാമപഞ്ചായത്തംഗം എ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.