കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂർ: അധ്യാപകനായി 67 വർഷം പൂർത്തിയാക്കിയ കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ പുതുർ സ്മാരക ട്രസ്​റ്റ്​ അധ്യാപകദിനത്തിൽ ആദരിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ചടങ്ങ് ഉദ്​ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാൾ അധ്യക്ഷത വഹിച്ചു. ഷാജു പുതുർ ആമുഖപ്രഭാഷണം നടത്തി. മാസ്​റ്റർ അറിവ് പകർന്നുനൽകിയ ആയിരക്കണക്കിന് ശിഷ്യരെ പ്രതിനിധാനംചെയ്​ത്​ മുതിർന്ന മാധ്യമപ്രവർത്തകൻ ജനു ഗുരുവായൂർ ഗുരുവന്ദനം നടത്തി. കൃഷ്ണനാട്ടം ആശാൻ മുരളി അകമ്പടി, ഒ.വി. രാജേഷ് എന്നിവർ സംസാരിച്ചു. പടം Gvr teachers day രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുന്നു ഗുരുവായൂർ-പുനലൂർ പാസഞ്ചർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കത്തയച്ചു ഗുരുവായൂർ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്തയച്ചു. 200 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കുമ്പോൾ സ്​റ്റോപ്പുകളും ട്രെയിനുകളും റദ്ദാക്കുന്ന റെയിൽവേയുടെ തീരുമാനത്തിൽനിന്ന്​ ഗുരുവായൂർ-പുനലൂർ പാസഞ്ചറിനെ ഒഴിവാക്കണമെന്നാണ് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂരിലേക്കുള്ള ഭക്തജനങ്ങൾക്കും മറ്റ് സാധാരണ ജനങ്ങൾക്കും ആശ്രയമായ ട്രെയിൻ പാസഞ്ചറാക്കി നിലനിർത്തണമെന്നും എക്സ്പ്രസാക്കുന്ന പക്ഷം നിലവിലുള്ള എല്ലാ സ്​റ്റോപ്പുകളും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കഴിഞ്ഞ വർഷം ജൂൺ എട്ടിന് ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി ഗുരുവായൂരിലെ റെയിൽവേ വികസനത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത് ടി.എൻ. പ്രതാപൻ എം.പി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.