ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം: വിശദീകരണ യോഗവുമായി സി.പി.എം

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ യു.ഡി.എഫി​ൻെറ ആരോപണങ്ങൾക്ക് പരസ്യ മറുപടിയുമായി സി.പി.എം രംഗത്തിറങ്ങുന്നു. ലോക്​ഡൗൺ നിയന്ത്രണങ്ങളിലെ നാലാംഘട്ട ഇളവുകൾക്ക് തുടക്കമാവുന്ന സെപ്​റ്റംബർ ഒന്നിന് വൈകീട്ട് വടക്കാഞ്ചേരിയിൽ സി.പി.എം വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്​. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.