വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം: ആരോപണവുമായി വീണ്ടും അനിൽ അക്കര എം.എൽ.എ

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമാണ വിവാദത്തിൽ വീണ്ടും ആരോപണവുമായി അനിൽ അക്കര എം.എൽ.എ. പ്രധാന രേഖയായ 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ നടന്ന യോഗത്തി​ൻെറ മിനിറ്റ്​സ്​ നശിപ്പിച്ചതായി അനിൽ അക്കര ആരോപിച്ചു. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രി എ.സി. മൊയ്​തീൻ, ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരടങ്ങുന്ന ഗൂഢാലചനയുടെ ഭാഗമായാണിതെന്നും എം.എൽ.എ ആരോപിച്ചു. ഇവരുടെയും ലൈഫ് മിഷനിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് നുണപരിശോധനക്ക് വിധേയമാക്കണം. അവശേഷിക്കുന്ന തെളിവുകൾ യു.എ.ഇ സർക്കാറി​ൻെറയും സംസ്ഥാന സർക്കാറിൻെറയും ത​ൻെറയും കൈവശമുണ്ട്. യൂനിടാക്കിനെ പ്രവൃത്തി ഏൽപിച്ചത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ലൈഫ് മിഷന്‍ റെഡ് ക്രസൻറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. യൂനിടാക്കിനെ റെഡ് ക്രസൻറ്​ ഈ പ്രവൃത്തി ഏൽപിച്ചിട്ടില്ല. അതുകൊണ്ടാണ് റെഡ് ക്രസൻെറ്​ ലൈഫ് മിഷന് നാളിതുവരെയായിട്ടും മറുപടി നല്‍കാത്തത്. സ്ഥലം കൈമാറ്റത്തിൽപോലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ആഗസ്​റ്റ്​ 18ന് ലൈഫ് മിഷന്‍ സി.ഇ.ഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങള്‍ പൂര്‍ണമായും കളവാണെന്നും അനിൽ അക്കര ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.