ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുലകൾ സമർപ്പിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഭക്തർ ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുര കവാടത്തിലാണ് കാഴ്ചക്കുല സമർപ്പിച്ചത്. ഞായറാഴ്ച രാവിലെ ശീവേലിക്ക് ശേഷം കാഴ്ചക്കുല സമർപ്പണ ചടങ്ങ് ആരംഭിച്ചു. മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി കൊടിമരത്തിനു സമീപം ആദ്യത്തെ കുല സമർപ്പിച്ചു. ക്ഷേത്രം ഈരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശാന്തിയേറ്റ കീഴ്ശാന്തിമാരായ മേലേടം പത്മനാഭൻ നമ്പൂതിരി, മൂത്തേടത്ത് അഖിലേഷ് നമ്പൂതിരി എന്നിവരും കൊടിമരച്ചുവട്ടിൽ കുല സമർപ്പിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്​, ഭരണ സമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്മിനിസ്​േട്രറ്റർ ഇൻചാർജ് ടി. ബ്രീജാകുമാരി എന്നിവർ കിഴക്കെ ഗോപുര കവാടത്തിന് സമീപം കുല സമർപ്പിച്ചു. ഭക്തർക്ക് കുല സമർപ്പണത്തിന് പ്രത്യേക വരി ക്രമീകരിച്ചിരുന്നു. 12 കാഴ്ചക്കുലകൾ തിരുവോണ നാളിൽ നിവേദിക്കുന്ന പഴ പ്രഥമനും പഴം നുറുക്കിനുമായി മാറ്റിവച്ചു. ആനത്താവളത്തിലെ ആനകൾക്കും ഓരോ കുല വീതം നൽകി. ബാക്കിയുള്ള കുലകൾ ഭക്തർക്ക് ലേലം ചെയ്ത് നൽകി. പതിവുള്ള തിരുവോണസദ്യ ഇക്കുറിയില്ല. ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണ ചടങ്ങ് തിങ്കളാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.