മതിലകം പഞ്ചായത്ത്​ പത്താംവാർഡ്​ കണ്ടെയ്​ൻമെൻറ് സോണിൽ

മതിലകം പഞ്ചായത്ത്​ പത്താംവാർഡ്​ കണ്ടെയ്​ൻമൻെറ് സോണിൽ മതിലകം: അക്രമ കേസിലെ പ്രതിയുടെ സമ്പർക്കത്തി​ൻെറ പശ്ചാത്തലത്തിൽ മതിലകം പഞ്ചായത്തിലെ​ പത്താം വാർഡിനെ​ കണ്ടെയ്​ൻമൻെറ് സോണിൽ ഉൾപ്പെടുത്തി. പ്രതിയുടെ പ്രഥമ സമ്പർക്കത്തിൽ സി.ഐയും എസ്.ഐമാരും ഉൾപ്പെടെ 20 പൊലീസുകാരും മൂന്നു ഡോക്ടർമാർ ഉൾപ്പെടെ 15 ആരോഗ്യ പ്രവർത്തകരുമുണ്ട്​. ഇവരെല്ലാവരും വിവിധ സ്ഥലങ്ങളിൽ ഉള്ളവരാണ്. എന്നാൽ, വാർഡ് നിവാസികളായ 11 ​േപരുടെ പ്രഥമ സമ്പർക്കവും അവരുടെ ദ്വിതീയ സമ്പർക്കവും മുൻനിർത്തിയാണ് കണ്ടെയ്​ൻമൻെറ് സോൺ പ്രഖ്യാപിച്ചത്. അതേസമയം, എമ്മാട് സ്വദേശിയായ ഒരു വ്യാപാരിക്ക് സമ്പർക്കം വഴി കോവിഡ്​ സ്ഥിരീകരിച്ചു. ഇയാൾ ഉൾപ്പെടെ മൂന്ന് മതിലകം സ്വദേശികൾക്ക് കൂടി കോവിഡ് ബാധിച്ചിട്ടുണ്ട്. എസ്.എൻ പുരം ആല കളരിപ്പറമ്പിലെ വ്യാപാരിയുമായുള്ള സമ്പർക്കത്തിൽനിന്നാണ് എമ്മാട് സ്വദേശിക്ക് അസുഖം ബാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.