കൊടുങ്ങല്ലൂർ മേഖലയിൽ കടലേറ്റവും കാലവർഷവും; കെടുതികൾ തുടരുന്നു

കൊടുങ്ങല്ലൂർ: മേഖലയിൽ കടലേറ്റവും കാലവർഷവും സൃഷ്​ടിച്ച കെടുതികൾ തുടരുന്നു. കടലേറ്റത്തിനും മഴക്കും ശനിയാഴ്ച ശമനമുണ്ടായെങ്കിലും ദുരിതത്തിന് അറുതിയായില്ല. കഴിഞ്ഞദിവസങ്ങളിൽ കടൽഭിത്തി ഉള്ളിടങ്ങളിൽപോലും ഉയർന്നുപൊങ്ങി തീരത്തെ ജനവാസകേന്ദ്രങ്ങളിൽ വീട്ടുപരിസരത്ത്​ രൂപപ്പെട്ട ചളി വെള്ളക്കെട്ട് നിലനിൽക്കുകയാണ്. ഇതുമൂലം കടൽ തീരപ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പി. വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖക്ഷേത്രവും വെള്ളത്തിലാണ്. എസ്.എൻ പുരം ലോറി കടവ് ബീച്ച്​ റോഡ് തെക്ക് ഭാഗം ബാക്കിയുള്ളതും തകരുകയാണ്. കൊടുങ്ങല്ലൂർ, എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം പ്രദേശത്തി​ൻെറ കടൽതീരവും കായലോര തീരവും വെള്ളക്കയറ്റഭീഷണി നേരിടുകയാണ്. തോടുകൾ കവിഞ്ഞും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.