വാടാനപ്പള്ളി: കടലാക്രമണവും കനത്ത മഴയിലെ വെള്ളക്കെട്ടും തീരദേശത്തെ ദുരിതത്തിലാക്കുന്നു. തളിക്കുളം പഞ്ചായത്തിലെ തമ്പാൻ കടവ് മുതൽ ഇടശ്ശേരി ബീച്ച് വരെയും വാടാനപ്പള്ളി പഞ്ചായത്തിലെ ബീച്ച് സൈനുദ്ദീൻ നഗർ, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര ബീച്ച്, ഏത്തായ് ബീച്ച്, ചേറ്റുവ അഴിമുഖം തെക്ക് എന്നിവിടങ്ങളിലുമാണ് കടലാക്രമണം രൂക്ഷം. ഇടശ്ശേരി, ചിലങ്ക ബീച്ചുകളിൽ സീവാൾ റോഡിന് മുകളിലൂടെയാണ് തിരയടിച്ച് കയറുന്നത്. ചേറ്റുവ തെക്കിൽ സ്ഥിതി രൂക്ഷമാണ്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചുള്ളിപ്പടി, പടന്ന മണപ്പാട്, ചിപ്ലിമാട്, വേട്ടക്കൊരുമകൻ കടവ്, വാടാനപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകൾ എന്നിവ വെള്ളക്കെട്ടിലാണ്. അന്തിക്കാട്, താന്ന്യം, ചാഴൂർ മേഖലയിലെ വിവിധ പ്രദേശങ്ങളും വെള്ളത്തിലാണ്. കടൽവെള്ളമെടുത്തില്ലെങ്കിലും വേലിയേറ്റം അധികസമയം ആയാലും പുഴയോരമേഖല വെള്ളത്തിലാകുമെന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.