​േബ്ലാക്ക്​ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന്​ തുടങ്ങും

തൃശൂർ: കാർഷിക ഗവേഷണ ഫലങ്ങളെ താഴെത്തട്ടിൽ എത്തിക്കുന്നതി​ൻെറ ഭാഗമായി കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തദ്ദേശ സ്ഥാപന തലത്തിലെത്തുന്നു. ആദ്യ പടിയായി ബ്ലോക്കുതല കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന് തുടങ്ങുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു. കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാലയുടെ ഫ്ലാഗ് ഓഫ് തൃശൂർ രാമനിലയത്തിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നീട്​ എല്ലാ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കൃഷി വിജ്ഞാന വ്യാപന കേന്ദ്രങ്ങൾ സജ്ജമാക്കും.​ േബ്ലാക്ക്​ വിജ്ഞാന കേന്ദ്രത്തിൽ കാർഷിക സർവകാലശാലയിലെ ഒരു ശാസ്ത്രജ്ഞൻ നോഡൽ ഓഫിസറായി പ്രവർത്തിക്കും. സാങ്കേതിക സമിതി രൂപവത്​കരിച്ച് ഈ കേന്ദ്രത്തി​ൻെറ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. പ്രവർത്തിക്കുന്ന കൃഷി പാഠശാലകളുടെ പ്രവർത്തനങ്ങൾ ഈ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ഏകോപിപ്പിക്കും. വാർഡുകളിൽ നടക്കുന്ന കർഷക സഭകളുടെ പ്രവർത്തനവും നിയന്ത്രിക്കും. വിജ്ഞാന വ്യാപനകേന്ദ്രം കാർഷികരംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.