വടക്കാഞ്ചേരിയിലും പൂവൻചിറയിലും മലയിടിഞ്ഞു

തോടുകൾ കരകവിഞ്ഞു തൃശൂർ: മഴ കനത്തതോടെ ജില്ല മലയിടിച്ചിൽ ഭീതിയിൽ. വടക്കാഞ്ചേരി മേൽപ്പാലത്തിനോട് ചേർന്ന മലയിലും മണ്ണുത്തി പൂവൻചിറക്ക് സമീപവും മലയിടിഞ്ഞു. പുത്തൂർ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് ഇവിടങ്ങളിെല കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വടക്കാഞ്ചേരി േമൽപ്പാലം ബൈപാസ് റോഡിൽ ഉ‍യരത്തിൽ നിന്ന്​ മണ്ണും കല്ലുമൊക്കെയായി സംസ്ഥാനപാതയിലേക്ക്​ ഞായറാഴ്​ച പുലർച്ചയാണ്​ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടമൊഴിവായി. പഴയന്നൂരിൽ ശക്തമായ കാറ്റിൽ വീടിൻെറ മേൽക്കൂര തകർന്ന് വീണു. മണ്ണുത്തി പൂവൻചിറയിൽ മലയിടിഞ്ഞതിൻെറ താഴ്വാരത്ത് വീടുകളുണ്ടെങ്കിലും ഇവിടേക്ക് കല്ലും മണ്ണും എത്താതിരുന്നതിനാൽ അപകടമുണ്ടായില്ല. ചാലക്കുടിയും മാളയും വെള്ളക്കെട്ടിലായി. ചാലക്കുടി പുഴയും തൃശൂരിൽ വിയ്യൂർ, താണിക്കുടം പുഴയും കരകവിഞ്ഞു. ചാലക്കുടി താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചാഴൂരിൽ രണ്ട് കിലോമീറ്ററോളം റോഡുകൾ തകർന്നത് ജില്ല ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.