കോടാലി: വെള്ളിക്കുളം വലിയതോടിൻെറ മാങ്കുറ്റിപ്പാടം ഭാഗത്ത് ബണ്ട് ഇടിഞ്ഞത് കെട്ടി സംരക്ഷിക്കാത്തത് കര്‍ഷകര്‍ക്ക് വിനയായി. മഴ ശക്തമായി തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടിഞ്ഞ ഭാഗത്തുകൂടി കോടാലി പാടശേഖരത്തിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങി. ഇരുപതേക്കറോളം നിലത്തിലെ വിരിപ്പുകൃഷി നാശത്തിൻെറ വക്കിലാണ്. കഴിഞ്ഞ ജൂണ്‍ 24നാണ് മാങ്കുറ്റിപ്പാടം മൂപ്പത്താഴം പാലത്തിന് സമീപം 10 മീറ്ററോളം നീളത്തില്‍ വെള്ളിക്കുളം വലിയതോടിൻെറ ബണ്ട് ഇടിഞ്ഞത്. കാട്ടുങ്ങല്‍ സഹദേവൻെറ തെങ്ങ്, കവുങ്ങ് എന്നീ ഫലവൃക്ഷങ്ങളടക്കം കൃഷിഭൂമിയുടെ ഒരുഭാഗം തോട്ടിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍, ബണ്ടിടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കാൻ നടപടിയുണ്ടായില്ല. മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളിക്കുളം തോട് കോടാലി പാടശേഖരത്തിലേക്ക് ഗതിമാറി ഒഴുകാൻ സാധ്യതയുള്ളതായി കര്‍ഷകര്‍ ഭയപ്പെടുന്നു. കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം തോടിൻെറ ബണ്ട് തകര്‍ന്ന ഭാഗത്തുകൂടി കോടാലി പാടശേഖരത്തിലേക്ക് കുത്തിയൊഴുകി കൃഷി പൂര്‍ണമായി നശിക്കാന്‍ ഇടയുള്ളതായി കര്‍ഷകര്‍ പറയുന്നു. 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കോടാലി പാടശേഖരത്തിലെ വിരിപ്പുകൃഷി പൂര്‍ണമായി നശിച്ചിരുന്നു. ഇത്തവണയും പ്രളയം ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ പാടശേഖരത്തിലെ ഭൂരിഭാഗം കര്‍ഷകരും വിരിപ്പുകൃഷി ഇറക്കിയിട്ടില്ല. ക്യാപ്ഷന്‍: vellikulam thottil ninnu kodali padasekharathilekku vellam kuthiyyozhukunnu.jpg മാങ്കുറ്റിപ്പാടത്ത് ബണ്ട് ഇടിഞ്ഞ ഭാഗത്തുകൂടി വെള്ളിക്കുളം വലിയ തോട്ടിലെ വെള്ളം കോടാലി പാടശേഖരത്തിലേക്ക് കുത്തിയൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.