തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷൻ . ടെൻഡറില്ലാതെ സോഫ്റ്റ്വെയർ പരിഷ്കരണ പ്രവൃത്തി നൽകുന്നതും മൊബൈൽ ആപ് തട്ടിക്കൂട്ട് കൺസോർഷ്യത്തിന് നൽകുന്നതും നിർത്തിവെക്കുക, ഹെഡ് ഓഫിസും ശാഖകളും കോടികൾ മുടക്കി നവീകരിച്ചതിലെ അഴിമതി അന്വേഷിക്കുക, അനധികൃത നിയമന നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. അതത് ശാഖകളിൽ ഇരുന്നാണ് പ്രതിഷേധിച്ചത്. സംസ്ഥാന പ്രസിഡൻറ് ആേൻറാ ആൻറണി എം.പി, ജനറൽ സെക്രട്ടറി മൻസൂർ, വർക്കിങ് പ്രസിഡൻറ് ഷറഫുദ്ദീൻ, സെക്രട്ടറി വിനോദ്, വൈസ് പ്രസിഡൻറുമാരായ രാജ്കുമാർ, സുശീലൻ, ട്രഷറർ സുരേഷ്, ജോയൻറ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, ചന്ദ്രശേഖരൻ, ടോം വെട്ടിക്കൊമ്പിൽ, പി.പി. ജോയി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.