കൈകൾ മാത്രമല്ല, ആളുകളെ പൂർണമായി അണുമുക്തമാക്കുന്ന സാനിറ്റൈസർ കവാടവുമായി മാഹിൻ

കൊടുങ്ങല്ലൂർ: കോവിഡ്കാലത്ത് കൈകൾ മാത്രമല്ല ആളുകളെ പൂർണമായി അണുവിമുക്തമാക്കാൻ ഒരു കണ്ടുപിടിത്തം. ഇതോടൊപ്പം കുറഞ്ഞ ചെലവിൽ മികച്ച ട്രാൻസ്പരൻറ് ഷീൽഡ് എന്ന മറ്റൊരു നിർമിതിയുമായി കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയനാകുകയാണ് മുഹമ്മദ് മാഹിൻ എന്ന മെക്കാനിക്കൽ എൻജിനീയറിങ്​ വിദ്യാർഥി. പൊതുഇടങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും മറ്റും സ്ഥാപിക്കാവുന്ന വിധത്തിലാണ് സെൻസർ ഘടിപ്പിച്ച സാനിറ്റൈസർ കവാടം രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിലൂടെ കടന്നുപോകുന്നവരുടെ ശരീരത്തിൽ സാനിറ്റൈസർ സ്പ്രേ ചെയ്യും. അതുവഴി വസ്ത്രങ്ങളെ അണുവിമുക്തമാക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഈ കവാടത്തിൽ ആരോഗ്യവിദഗ്​ധർ നിർദേശിക്കുന്ന അണുനാശിനി ഉപയോഗിക്കാമെന്നും മാഹീൻ പറഞ്ഞു. സെൻസറിൽ പ്രവർത്തിക്കുന്ന കവാടം ആളുകൾ കടന്നുവരുന്നതനുസരിച്ച്​ ഓട്ടോമാറ്റിക്കായി അണുനാശിനി സ്പ്രേ ചെയ്യും. 6000 രൂപ ചെലവഴിച്ചാണ് സാനിറ്റൈസർ കവാടം നിർമിച്ചത്. പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ ​െസക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ പഠനവൈകല്യമുള്ള കുട്ടികൾക്ക് എഴുത്തിലെ സമ്മർദം കുറക്കുന്ന പേന കണ്ടുപിടിച്ച് ശ്രദ്ധേയനായിരുന്നു. എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിന് സമീപം ചീപ്പുങ്ങൽ റഫീഖ്-നസീറ ദമ്പതികളുടെ മകനാണ്. മാഹിൻെറ കോവിഡ്കാല കണ്ടുപിടിത്തങ്ങളെ ഇ.ടി. ടൈസൻ എം.എൽ.എ വീട്ടിലെത്തി വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു. TK et tisen mla mahin nirmicha face sheild darichappol.jpg ഇ.ടി. ടൈസൺ എം.എൽ.എ മാഹിൻ നിർമിച്ച ട്രാൻസ്പരൻറ് ഫേസ്​ ഷീൽഡ് ധരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.