തൃപ്രയാർ: ഭൂരഹിത -ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനായി നാട്ടിക പഞ്ചായത്തിൽ സൗജന്യ ഹെൽപ് െഡസ്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അറിയിച്ചു. മുമ്പ് പഞ്ചായത്തിൽ അപേക്ഷ നൽകിയവരും പുതുതായി അപേക്ഷിക്കുന്നവരും ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. ആഗസ്റ്റ് ഒന്നു മുതൽ പത്ത് വരെ ഓൺലൈൻ രജിസ്ട്രേഷനുണ്ടാകും. റേഷൻ കാർഡ് കോപ്പി, അപേക്ഷകൻെറ ആധാർ കാർഡ് കോപ്പി, വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസിൽ നിന്നുള്ളത്), ഭൂമിയില്ലാത്തവർ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാഗങ്ങളുടെ പേരിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏരിയയിൽ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന ഏരിയയിലെ മറ്റ് സ്ഥലങ്ങളിലെ കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലെന്ന ഗുണഭോക്താവിൻെറ സാക്ഷ്യപത്രം തുടങ്ങിയവ ഓൺലൈൻ രജിസ്ട്രേഷന് ആവശ്യമാണ് . ആഗസ്റ്റ് ഒന്നു മുതൽ പത്ത് വരെ രാവിലെ പത്ത് മുതൽ വൈകുന്നരം അഞ്ച് വരെ പഞ്ചായത്തിൽ സൗകര്യം ഉണ്ടായിരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.