ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ്​ ജയില്‍ കെട്ടിടം യാഥാർഥ്യമായി

ഇരിങ്ങാലക്കുട: മിനി സിവില്‍ സ്​റ്റേഷന് സമീപം 1.82 ഏക്കറിൽ നിർമാണം പൂര്‍ത്തീകരിച്ച സ്‌പെഷല്‍ സബ്​ ജയില്‍ കെട്ടിടത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിർവഹിച്ചു. രാവിലെ 11ന്​ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലം മാറ്റി സ്ഥാപിച്ചിരിക്കുന്ന സ്‌പെഷല്‍ സബ്​ ജയില്‍ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍ എം.പി, പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ, ജയില്‍ വകുപ്പ് മേധാവി ഋഷിരാജ്‌സിങ്​, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു, ജില്ല കലക്ടര്‍ എസ്. ഷാനവാസ്, ജില്ല റൂറല്‍ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജു, മധ്യമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന്‍ എന്നിവര്‍ സംസാരിച്ചു. TM Iringalakkuda sbjail kettidam.jpg: ഇരിങ്ങാലക്കുടയിലെ പുതിയ സ്‌പെഷല്‍ ജയില്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.