മതിലകത്ത് ഒരു വാർഡുകൂടി അടച്ചിട്ടു

കൊടുങ്ങല്ലൂർ: സൗദിയിൽനിന്നുവന്ന പേരക്കുട്ടിയെ താലോലിച്ച മത്സ്യബന്ധന തൊഴിലാളിയുടെ സമ്പർക്കത്തിൽ മതിലകത്ത് മറ്റൊരു വാർഡുകൂടി അടച്ചിട്ടു. മതിലകം പഞ്ചായത്ത്​ ഒന്നാം വാർഡ് ത്രിവേണിയിലാണ് മുത്തച്ഛനും കുഞ്ഞുമോൾക്കുമിടയിലെ ആത്മബന്ധങ്ങൾക്കിടയിൽ കോവിഡ് വില്ല​ൻെറ വേഷം അണിഞ്ഞത്. നേരത്തേ പഞ്ചായത്തിലെ രണ്ട് വാർഡ് അടച്ചിട്ടിരുന്നു. നാല്​ വയസ്സുകാരിയായ പേരക്കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒന്നാം വാർഡ് പ്രദേശം കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചത്. കുട്ടിയെ താലോലിച്ച അമ്മയുടെ പിതാവിൻെറയും മറ്റു അഞ്ചുപേരുടെയു പ്രാഥമികവും മുപ്പതോളം പേരുടെ ദ്വിതീയ സമ്പർക്കവും മുൻ നിർത്തിയാണ് വാർഡ് അടച്ചിടുന്നത്. മത്സ്യബന്ധന തൊഴിലാളിയായ മുത്തച്ഛൻ പിന്നീട് ജോലിക്ക് പോയതോടെയാണ് ദ്വിതീയ സമ്പർക്ക പട്ടിക വലുതായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ നാലിനാണ് അമ്മയും മകളും സൗദിയിൽ നിന്നെത്തിയത്. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഇരുവരുടെയും സ്രവം 14 ദിവസത്തിന്​ ശേഷമാണ് പരിശോധനക്ക് അയച്ചത്. ഇവരിൽ മാതാവിൻെറ പരിശോധനാഫലം ആണ് ആദ്യം എത്തിയത്. ഇത് നെഗറ്റിവായിരുന്നു. ഇതിന് പിറകെയാണ് കുഞ്ഞുമോൾക്ക് വാങ്ങിവെച്ചിരുന്ന സമ്മാനവുമായി മുത്തച്ഛൻ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ കാണാൻ എത്തിയതും താലോലിച്ചതും. എന്നാൽ, രണ്ടുദിവസം കഴിഞ്ഞെത്തിയ കുട്ടിയുടെ ഫലം പോസിറ്റിവായിരുന്നു. അതിനിടെ എമ്മാട് സ്വദേശിയുടെ ബന്ധുവിൻെറ പരിശോധന ഫലവും നെഗറ്റിവായി. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റിവാണ്. ഇതോടെ കുടുംബവും ബന്ധുമിത്രാദികളുമെല്ലാം ആശ്വാസത്തിലായി. ഇതിനിടെ 14,15 വാർഡുകൾ ക​െണ്ടയ്​ൻമൻെറ് ഒഴിവാക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെ മതിലകത്ത് സമ്പർക്കത്തിലുടെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചീട്ടുണ്ട്. ആദ്യമായാണ് മതിലകത്ത് സമ്പർക്കത്തിലുടെ കോവിഡ് ബാധയുണ്ടാകുന്നത്. ഇതോടെ മതിലകം പഞ്ചായത്തിൽ ഇതുവരെ വൈറസ് ബാധിച്ചവർ 17 ആയി. ഇതിൽ 14 പേരും രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.