കാക്കുളിശ്ശേരി വികാരിക്ക് കോവിഡ്​

മാള: കുഴൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കാക്കുളിശ്ശേരി ചർച്ച് വികാരിക്ക് കോവിഡ്​ പോസിറ്റിവ്. നൂറു കണക്കിനു പേരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് വാർഡ് രണ്ട് കണ്ടെയിൻമൻെറ്​ സോണായി തുടരും. നിരവധി പേരാണ് പള്ളിയുമായി ബന്ധപ്പെട്ട് ആരാധന നടത്തിയതായി അറിയുന്നത്. ഇതോടെ കുഴൂർ പഞ്ചായത്ത് ഒന്നു മുതൽ അഞ്ച് വാർഡുകൾ വരെ കണ്ടെയിൻമൻെറ്​ സോണാവാൻ സാധ്യതയേറി. ഇതിനിടെ കുഴൂർ പഞ്ചായത്ത് ആൻറി​െജൻ പരിശോധന നടത്തി. 75 പേരെ ടെസ്​റ്റ്​ ചെയ്തു. ഇതെല്ലാം നെഗറ്റിവാണ്. പ്രദേശത്ത് ജാഗ്രത തുടരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥൻ സുനീഷ്, ബ്ലോക്ക് പ്രസിഡൻറ് ഇ. കേശവൻകുട്ടി എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.