മാള പഞ്ചായത്തിൽ വീണ്ടും ഏഴ് പേർക്ക് കോവിഡ്

മാള: 20 വാർഡുകൾ കണ്ടെയിമൻെറ്​ സോണായ മാള പഞ്ചായത്തിൽ ഏഴ് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ മാള പഞ്ചായത്തിൽ രോഗികളുടെ എണ്ണം 12 ആയി. വ്യാഴാഴ്ച നടത്തിയ ആൻറി​െജൻ പരിശോധനയിൽ 114 പേരെ ടെസ്​റ്റിന്​ വിധേയമാക്കിയതിൽ നിന്നാണ് ഏഴ് പേരെ കണ്ടെത്തിയത്. ഇവരിൽ ആറുപേർ ഒരേ വീട്ടിലെ അംഗങ്ങളാണ്. ഇതേ തുടർന്ന് പ്രദേശം കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 59 പേർക്കാണ് ആൻറി​െജൻ ടെസ്​റ്റ്​ നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടെന്ന് കരുതുന്നവരുടെ ആൻറി​െജൻ പരിശോധനയാണ് നടന്നുവരുന്നത്. കോവിഡ് പോസിറ്റിവായ വ്യക്തിയുമായി സമ്പർക്കമുള്ളവരിൽ ലോ റിസ്‌ക്കുള്ളവർ, പ്രൈമറി കോൺടാക്ട് വ്യക്തികൾ, ഹൈ റിസ്‌കുള്ള സെക്കൻഡറി കോൺടാക്ട് വ്യക്തികൾ എന്നിവരെ തുടർന്നും പരിശോധിക്കും. അതേ സമയം പൊയ്യ, പുത്തൻചിറ പഞ്ചായത്തുകളിൽ വ്യാഴാഴ്ച പൊസിറ്റിവ് ഫലം ഉണ്ടായിട്ടില്ല എന്നതും 182 പേർക്ക് നെഗറ്റിവ് ഫലമായതും ആശ്വാസമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.