തൃശൂർ: ഇന്ത്യൻ ഓയിൽ കോർപറേഷൻെറ സഹായത്തോടെ വിയ്യൂർ സെൻട്രൽ ജയിലിൽ ആരംഭിക്കുന്ന ജയിൽ പെട്രോൾ പമ്പിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നാട മുറിച്ചുള്ള ഉദ്ഘാടനവും ആദ്യ ഇന്ധനം നിറക്കലും ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ, വാർഡ് കൗൺസിലർ സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 9.5 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് നാല് പെട്രോൾ പമ്പുകൾ സ്ഥാപിച്ചത്. 30 ലക്ഷം രൂപയാണ് ജയിൽ വകുപ്പിൻെറ വിഹിതം. ഈ പദ്ധതി വഴി 15 അന്തേവാസികൾക്ക് പമ്പിൽ ജോലി നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ പാടൂക്കാട് തിയറ്ററിനടുത്ത 30 സൻെറ് സ്ഥലത്താണ് പമ്പ് നിർമിച്ചത്. പമ്പിൽ ജോലിചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും പരിശീലനം നൽകി. രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് പമ്പിൻെറ പ്രവർത്തനസമയം. മന്ത്രിമാരായ അഡ്വ. വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്, മേയർ അജിത ജയരാജൻ തുടങ്ങിയവർ വിഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു. മധ്യമേഖല ഡി.ഐ.ജി സാം തങ്കയ്യൻ, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.