tcg soudi jail dominic saimon ഡൊമിനിക് സൈമൺ തൃശൂർ: ഇന്ത്യന്‍ എംബസിയുടെ പരാതിയെ തുടര്‍ന്ന് സൗദി അറേബ്യയിൽ ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാല വള്ളിച്ചിറ സ്വദേശി ഡൊമിനിക് സൈമണാണ് കഴിഞ്ഞ 15 ദിവസമായി തടവറയില്‍ കഴിയുന്നത്. എംബസികളുടെ കൈവശമുള്ള വെല്‍ഫെയര്‍ ഫണ്ട് സംബന്ധിച്ച രേഖകൾ വിവരാവകാശ നിയമമനുസരിച്ച് ഡൊമിനിക് സൈമൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ചില എംബസി ഉദ്യോഗസ്ഥര്‍ പ്രകോപിതരായി. ഒരു ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഈ ഫോണ്‍വിളി സംബന്ധിച്ച് ഡൊമിനിക് അംബാസിഡര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് സൗദി പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഭാര്യ ശാലിനിക്കും മൂന്ന് ചെറിയ കുട്ടികള്‍ക്കുമൊപ്പമാണ് ഡൊമിനിക് അവിടെ താമസിക്കുന്നത്. ഭര്‍ത്താവിനെതിരായ പരാതി പിന്‍വലിച്ച് മോചിപ്പിക്കണമെന്ന് ശാലിനി അംബാസഡര്‍ക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യക്കാരായ പ്രവാസികളുടെ ക്ഷേമത്തിന് പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഇന്ത്യന്‍ എംബസി അധികൃതര്‍ നിസ്സാര കാരണങ്ങള്‍ക്ക് സ്വന്തം പൗരന്മാരെ തുറങ്കിലടക്കാൻ ഇടപെടുന്നത് പ്രതിഷേധാര്‍ഹമാണ്. നടപടിയില്‍നിന്ന് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പിന്മാറണം. മോചിപ്പിക്കാന്‍ മലയാളിയായ കേന്ദ്ര സഹമന്ത്രി ഇടപെടണമെന്നും പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.