കോവിഡ് മാനദണ്ഡം ലംഘിച്ച പഞ്ചായത്ത്​ അംഗത്തിനെതിരെ പരാതി

എരുമപ്പെട്ടി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച പഞ്ചായത്ത്​ അംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡൻറ്​ എം.കെ. ജോസ് ആവശ്യപ്പെട്ടു. കുണ്ടന്നൂരിലെ കോവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയെ ആംബുലൻസിൽ കയറ്റി ഐസൊലേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുകയും ചെയ്​ത 11ാം വാർഡ് അംഗം കെ.വി. രാജശേഖരനും മറ്റുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് എം.കെ. ജോസ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.