താന്ന്യം പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്

അന്തിക്കാട്: സ്ഥിരീകരിച്ചു. സ്ഥിരീകരണം സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് അറിയിപ്പ് ലഭിച്ചതെന്ന് പ്രസിഡൻറ്​ പറഞ്ഞു. ഇദ്ദേഹത്തി​ൻെറ സമ്പർക്കം സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. കോവിഡ് വ്യാപനമായതോടെ പ്രസിഡൻറി​​ൻെറയും അംഗങ്ങളുടേയും സ്രവം കഴിഞ്ഞ ശനിയാഴ്ച പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, കോവിഡ്​ ലക്ഷണമൊന്നും ഇല്ലെന്ന് പ്രസിഡൻറ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആംബുലൻസ് എത്തി പ്രസിഡൻറിനെ കൊണ്ടുപോയത്. ലക്ഷണം ഇല്ലാത്തതിനാൽ വീണ്ടും സ്രവം പരിശോധനക്കയക്കും. പ്രസിഡൻറ്​ നിരവധി പേരുമായി സമ്പർക്കം പുലർത്തിയതിനാൽ പഞ്ചായത്ത് ഓഫിസും അടക്കേണ്ട സ്​ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.