പ്ലസ്ടു വിജയം: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ ഇരട്ടി മധുരം

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ലഭിച്ച 95 ശതമാനം വിജയം സ്കൂളിനും ഗ്രാമത്തിനും ഇരട്ടി മധുരമായി. ഇത്തവണ എസ്.എസ്.എൽ.സിക്ക് സ്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചിരുന്നു. ഇതിനു പിറകെ വന്ന പ്ലസ്ടുവി​ൻെറ വിജയശതമാനവും അഭിമാനകരമായ നേട്ടമായി. 323 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 306 പേർ വിജയിച്ചു. 13 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തൃത്താല സബ് ജില്ലയിൽ ഏറ്റവും ഉയർന്ന എ പ്ലസ് നേട്ടത്തിന് അർഹത ലഭിച്ചു. കൂടാതെ 19 പേർക്ക് അഞ്ച് വിഷയത്തിൽ എ പ്ലസും ലഭിച്ചു. 1200ൽ 1196 മാർക്ക് വാങ്ങി ഫൗസുദ്ദീൻ അബ്​ദുൽ ഹമീദ് ഒന്നാം സ്ഥാനം നേടിയതും സ്കൂളിനഭിമാനമായി. സംസ്ഥാന ഗണിത മേളയിലും ഫൗസുദ്ദീന് എ ഗ്രേഡ് ലഭിച്ചിരുന്നു. 1193 മാർക്ക് നേടി ഫഹീമ രണ്ടാം സ്ഥാനത്തെത്തി. പത്ത് വർഷം മുമ്പ് സ്കൂളിലെത്തിയ പ്രിൻസിപ്പൽ ഗീതാ ജോസഫ്, സഹപ്രവർത്തകരായ അധ്യാപകർ, പി.ടി.എ പ്രസിഡൻറ്​ പി.കെ. കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ഒരേ ചിന്തയോടും മനസ്സോടും ഉള്ള പ്രവർത്തനമാണ് വിദ്യാർഥികളുടെ മികച്ച വിജയത്തിന് കാരണമായതെന്ന് രക്ഷിതാക്കൾ പറയുന്നു. വിജയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ഗീതാ ജോസഫ്, പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ് പി.കെ. കിഷോർ എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.