വി.എൽ.ടി.ഡി പരിശോധന

ഗുരുവായൂർ: വെഹിക്ക്​ൾ ലൊക്കേഷൻ ട്രാക്കിങ്​ ഡിവൈസ്​ ഘടിപ്പിച്ച വാഹനങ്ങളുടെ പരിശോധന ഗുരുവായൂർ സബ് ആർ.ടി ഓഫിസിൽ ആരംഭിച്ചതായി എം.വി.ഐ മാത്യൂസ് കല്ലുങ്കൽ അറിയിച്ചു. ഇതിന്​ വാഹന ഉടമകൾ രേഖകളുമായെത്തി മുൻകൂർ അനുമതി വാങ്ങണം. നിശ്ചയിക്കുന്ന ദിവസം സുരക്ഷ മാനദണ്ഡങ്ങളോടെ വാഹനം നേരിട്ട് ഹാജരാക്കണം. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും ലൊക്കേഷൻ മനസ്സിലാക്കുന്നതിന് വി.എൽ.ടി.ഡി ഘടിപ്പിക്കണം. ---------- വാദ്യകലാകാരന്മാർക്ക് കിറ്റ്​ നൽകി ഗുരുവായൂർ: കോവിഡ് പശ്ചാത്തലത്തിൽ തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ട വാദ്യ കലാകാരന്മാർക്ക് കൈതാങ്ങായി ഉജാല. നൂറോളം കലാകാരന്മാർക്ക് ഇരുപത്തഞ്ചോളം ഇനം പലചരക്ക്​ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്​തു. ചൊവ്വല്ലൂർ ക്ഷേത്ര പരിസരത്ത് സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്​ണൻകുട്ടി വിതരണം നടത്തി. കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഉജാല ഡയറക്​ടർ കെ.കെ. സിദ്ധാർത്ഥൻ, വാദ്യകല അക്കാദമി ജില്ല പ്രസിഡൻറ് ചൊവ്വല്ലൂർ മോഹനൻ, സെക്രട്ടറി ഹരിശങ്കർ കല്ലേറ്റുംകര, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ സുനിൽ, ചൊവ്വല്ലൂർ ഉണ്ണികൃഷ്​ണൻ വാര്യർ, ചൊവ്വല്ലൂർ ഹരിദാസ് വാര്യർ, ഗുരുവായൂർ വിമൽ, പെരുവനം ഉണ്ണി എന്നിവർ സംസാരിച്ചു. -പടം tc GVR Kalakaran Sahayam: വാദ്യകലാകാരന്മാർക്ക് ഉജാല സമ്മാനിക്കുന്ന പലവ്യഞ്ജന കിറ്റുകൾ സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്​ണൻകുട്ടി ക്ഷേത്ര വാദ്യകല അക്കാദമി ജില്ല പ്രസിഡൻറ് ചൊവ്വല്ലൂർ മോഹനന് കൈമാറുന്നു ------- വാട്ടർ കണക്ഷൻ: ഇന്ന് മുതൽ അപേക്ഷ സ്വീകരിക്കും ഗുരുവായൂർ: ഗുരുവായൂർ, ചാവക്കാട് നഗരസഭകളിൽ പുതിയ വാട്ടർ കണക്ഷനുള്ള അപേക്ഷ ഫോറം വെള്ളിയാഴ്​ച മുതൽ സ്വീകരിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ----------- കർക്കിടക പുലരിയിൽ ഗുരുവായൂരിൽ ദർശനത്തിന് തിരക്ക് ഗുരുവായൂർ: രാമായണ മാസാരംഭ ദിനത്തിൽ ഗുരുവായൂരിൽ ദർശനത്തിന് തിരക്കനുഭവപ്പെട്ടു. ക്ഷേത്രത്തിന് മുന്നിലെ ദീപസ്​തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്താൻ മാത്രമാണ് അനുമതിയുള്ളതെങ്കിലും വ്യാഴാഴ്​ച പതിവിൽ കവിഞ്ഞ ഭക്തരെത്തി. ഭക്തരുടെ വരി സത്രം ഗേറ്റ് വരെ നീണ്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടത്തിയത്. ഭക്തർക്ക് സാമൂഹിക അകലം പാലിച്ച് വരി നിൽക്കാനുള്ള സ്ഥലങ്ങൾ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. പടം tc GVR Temple Crowd രാമായണ മാസാരംഭ ദിനത്തിൽ ഗുരുവായൂരിൽ ദർശനത്തിന് വരി നിൽക്കുന്നവർ ------------- റൂറൽ ബാങ്ക്: ഐ ഗ്രൂപ്പിൽ വീണ്ടും കലാപം *സി.പി.എമ്മി​ൻെറ പരാതിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് ഗുരുവായൂർ: റൂറൽ ബാങ്കിലെ കലാപവുമായി ബന്ധപ്പെട്ട് നേതൃത്വം ഇടപെട്ടുണ്ടാക്കിയ വെടിനിർത്തൽ പാളി. ബാങ്ക് പ്രസിഡൻറ് കെ.കെ. സെയ്തുമുഹമ്മദിനെതിരെ ഐ ഗ്രൂപ്പിലെ തന്നെ അഞ്ച് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതിനെ തുടർന്നുണ്ടായ ഭിന്നത ഗ്രൂപ്പ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം നോക്കി പ്രസിഡൻറിനെ നിശ്ചയിക്കാമെന്നായിരുന്നു ചർച്ചയിലെ ധാരണ. എന്നാൽ, അവിശ്വാസത്തിൽ ഒപ്പിട്ട ഭരണ സമിതി അംഗങ്ങളായ കെ.ജെ. ചാക്കോ, ബിന്ദു നാരായണൻ, ദേവിക നാരായണൻ എന്നിവർക്കെതിരെ സി.പി.എം നേതാവ് സഹകരണ വകുപ്പിനെ സമീപിച്ചതോടെയാണ് വീണ്ടും ഭിന്നത രൂക്ഷമായത്. പരാതിക്ക് പിന്നിൽ കോൺഗ്രസിലെ ചിലരുണ്ടെന്നാണ് ആക്ഷേപം. ബാങ്കിലുള്ള രേഖ സി.പി.എമ്മി​ൻെറ മുൻ ചാവക്കാട് നഗരസഭാധ്യക്ഷയായ നേതാവി​ൻെറ കൈയിൽ എത്തിയതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂന്ന് അംഗങ്ങളുടെ അംഗത്വ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ബാങ്കിലെത്തി അന്വേഷണം നടത്തി. തങ്ങൾക്കെതിരെ കൃത്രിമ രേഖകൾ ചമച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്ന് ഭരണ സമിതി അംഗങ്ങളും സംസ്ഥാന-ജില്ല നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. 2018ൽ എടുത്ത അംഗത്വ പത്രികയടക്കം പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പിലെ നാമനിർദേശം സ്വീകരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ രേഖയുടെ പിന്നിൽ കോൺഗ്രസിനകത്ത് നിന്നുള്ളവർ ഉണ്ടെന്നും പറയുന്നുണ്ട്. ഇതിനിടെ അവിശ്വാസത്തിനെതിരെ ബാങ്ക് പ്രസിഡൻറ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ബാങ്ക് ഭരണം സുതാര്യമല്ലെന്നും മൂന്ന് പതിറ്റാണ്ടോളമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്നയാൾ മാറണമെന്നും ആവശ്യപ്പെട്ടാണ് അഞ്ച് ഐ ഗ്രൂപ്പ് അംഗങ്ങൾ രംഗത്ത് വന്നിരുന്നത്. പ്രസിഡൻറ് അടക്കം ആകെ ഏഴ് ഐ ഗ്രൂപ്പുകാരാണ് ഭരണസമിതിയിൽ ഉള്ളത്. എ ഗ്രൂപ്പിന് നാല് പേരും മുസ്​ലിം ലീഗിന് രണ്ട് പേരുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.