ടി.വി സമ്മാനിച്ചു

പഴഞ്ഞി: ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കായി ജില്ല പഞ്ചായത്തി​ൻെറ കാട്ടകാമ്പാൽ ഡിവിഷനിൽ നടപ്പാക്കുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർഥികളുടെ കുടുംബങ്ങളിലേക്ക് ടി.വി വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ നിർവഹിച്ചു. പഞ്ചായത്ത് അംഗം മോളി തമ്പി, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, കാട്ടകാമ്പാൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം. അലി, സാംസൺ, സജു ഡേവിഡ്, മണികണ്ഠൻ, ചാർളി എന്നിവർ സംബന്ധിച്ചു. പടം tc kkm tv handover ജില്ല പഞ്ചായത്ത് അംഗം ടി.വികൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.