Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTടി.വി സമ്മാനിച്ചു
text_fieldsbookmark_border
പഴഞ്ഞി: ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കായി ജില്ല പഞ്ചായത്തിൻെറ കാട്ടകാമ്പാൽ ഡിവിഷനിൽ നടപ്പാക്കുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർഥികളുടെ കുടുംബങ്ങളിലേക്ക് ടി.വി വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ നിർവഹിച്ചു. പഞ്ചായത്ത് അംഗം മോളി തമ്പി, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, കാട്ടകാമ്പാൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം. അലി, സാംസൺ, സജു ഡേവിഡ്, മണികണ്ഠൻ, ചാർളി എന്നിവർ സംബന്ധിച്ചു. പടം tc kkm tv handover ജില്ല പഞ്ചായത്ത് അംഗം ടി.വികൾ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story