ഗുരുവായൂര്‍: സ്വർണക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ വാർഡുകളിൽ കോൺഗ്രസ് . കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പിണറായി വിജയൻെറ കോലം കത്തിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ശശി വാറനാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. കെ.പി. ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ, ജയൻ മനയത്ത് എന്നിവർ സംസാരിച്ചു. പൂക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം കൗൺസിലർ ആൻറോ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. ബഷീർ ഹാജി, സാബു ചൊവ്വല്ലൂർ, ഇ.എം. നജീബ് എന്നിവർ സംസാരിച്ചു. GVR Pinarayi Kolam: ഗുരുവായൂർ കിഴക്കെ നടയിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.