പൂജാരിയുടെ വീട്ടിൽനിന്ന് ചാരായവും വാഷും പിടികൂടി

അന്തിക്കാട്: പൂജാരിയുടെ വീട്ടിൽനിന്ന് ഒരു ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. അന്തിക്കാട് പാന്തോടിനടുത്ത് ഇയ്യാനി വീട്ടിൽ കണ്ണ​ൻെറ വീട്ടിലാണ്​ സംഭവം​. പാലക്കാ​ട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ കണ്ണൻ വാറ്റുചാരായം ഉണ്ടാക്കി വിൽപന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ്​ എക്സൈസ് സംഘം വീടുവളഞ്ഞ് പരിശോധന നടത്തിയത്. അതിനിടെ തന്ത്രപൂർവം രക്ഷപ്പെട്ട പൂജാരി ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്തു. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവൻറിവ് ഓഫിസർ ജി​േൻറാ ജോൺ, സിവിൽ എക്സൈസ് ഉ​േദ്യാഗസ്ഥരായ ഹരിദാസ്, റിജോ, സീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.