കർക്കിടക വാവ് ബലിതർപ്പണം ഒഴിവാക്കും

തൃശൂർ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നതായി ദേവസ്വം കമീഷണർ അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴി​ക്കൊൻ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത്. പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി പൂമംഗലം: പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. രോഗികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങൾ, ഡോക്ടറുടെ കുറിപ്പ്, ലാബ് റിസൽട്ട്, ഫാർമസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയും രോഗിയുടെ ആധാറുമായി ലിങ്ക് ചെയ്യും. രോഗിയുടെ ഐ.ഡി നമ്പറുമായി തുടർ ചികിത്സക്ക്​ ചെല്ലുന്ന സർക്കാർ ആശുപത്രികളിലെല്ലാം തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന വിധമാണ് ഇ-ഹെൽത്തിൻെറ പ്രവർത്തനം. മൂന്നുവർഷം മുമ്പാണ് പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ആരംഭിക്കുന്നത്. പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസമായി പാലിയേറ്റീവ് സൻെററും സുകൃതം പദ്ധതിയും ഇവിടെ നടപ്പാക്കുന്നുണ്ട്. ഇ-ഹെൽത്ത് പദ്ധതി കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ്, വൈസ് പ്രസിഡൻറ്​ ഇ.ആർ. വിനോദ്, മെഡിക്കൽ ഓഫിസർ ഡോ. ദേവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.