ഭിന്നശേഷിക്കാരുടെ മക്കൾക്ക് ധനസഹായം

തൃശൂർ: ബി.പി.എൽ വിഭാഗത്തിൽപെട്ട 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ധനസഹായം നൽകും. സർക്കാർ/ എയ്ഡഡ് സ്​ഥാപനങ്ങളിൽ ഒന്നു മുതൽ പ്ലസ്​ ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഡിഗ്രി, പി.ജി, പോളിടെക്നിക്, െട്രയിനിങ് കോഴ്സ്,​ പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്കും സാമൂഹികനീതി വകുപ്പ് മുഖേനയാണ് ധനസഹായം നൽകുന്നത്. അർഹരായ ആളുകൾ ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റി​ൻെറ പകർപ്പ്, വരുമാനം തെളിയിക്കുന്ന രേഖ /ബി.പി.എൽ റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, പാസ്​ബുക്കിൻെറ പകർപ്പ് തുടങ്ങിയ രേഖകൾ സഹിതം ചെമ്പുകാവ് മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ല സാമൂഹികനീതി ഓഫിസിൽ ജൂലൈ 31നകം എത്തിക്കണം. വിവാഹ ധനസഹായം നൽകും തൃശൂർ: ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും സാമൂഹിക നീതി വകുപ്പ് മുഖേന വിവാഹ ധനസഹായം അനുവദിക്കും. ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ, റേഷൻ കാർഡിൻെറ പകർപ്പ്, ആധാർ കാർഡിൻെറ പകർപ്പ്, ബാങ്ക് പാസ്​ബുക്കിൻെറ പകർപ്പ്, എന്നിവ സഹിതം 31നകം ചെമ്പൂക്കാവ് സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹികനീതി ഓഫിസിൽ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.