ചെസ്​ ടൂർണമെന്‍റ്​ രജിസ്​ട്രേഷൻ

തൃശൂർ: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് ചെസ്​ തൃശൂരും ചെസ്​ കേരളയും സംയുക്തമായി ഈ മാസം 18ന്​ തൃപ്രയാർ ഇൻഡോർ സ്​റ്റേഡിയത്തിൽ കെ. ദാമോദരൻ മെമ്മോറിയൽ ഓൾ ഇന്ത്യ ചെസ് ടൂർണമെന്‍റ്​ സംഘടിപ്പിക്കുന്നു. പ​ങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ആഗസ്റ്റ് ഏഴാണ്​. ആദ്യം രജിസ്റ്റർ ചെയ്യുന്ന 600 കളിക്കാർക്കാണ്​ പ്രവേശനം. ഓപൺ, വനിത, കുട്ടികൾ എന്നിങ്ങനെ 12 വിഭാഗങ്ങളിൽ വിജയികൾക്ക് നിരവധി സമ്മാനങ്ങൾ നൽകും. വിവരങ്ങൾക്ക് 9446230888, 8281263524 നമ്പറുകളിൽ വാട്​സ്​ആപ്​ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.