കേരള ബാങ്ക്​ എംപ്ലോയീസ്​ ഫെഡറേഷൻ ധർണ നടത്തി

തൃശൂർ: കേന്ദ്രസർക്കാർ കേരളത്തിലെ സഹകരണ മേഖ​ലയെ ദ്രോഹിക്കുന്നെന്നും ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ മാധ്യമങ്ങൾ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കാൻ ഗൂഢശ്രമം നടത്തുന്നെന്നും ആരോപിച്ച്​ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കമ്മിറ്റി ബാങ്കിന്‍റെ റീജനൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.ബി.ഇ.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി കെ.ആർ. സുമഹർഷൻ ഉദ്​ഘാടനം ചെയ്തു. ടി.ഡി. സുനിൽ, കെ.ആർ. രാജേഷ്, പി.കെ. സുശീല, സനിത ധർമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.