വാനര വസൂരി പി.സി.ആർ പരിശോധന മെഡിക്കൽ കോളജിൽ ആരംഭിക്കണം -ടി.എൻ. പ്രതാപൻ എം.പി

തൃശൂർ: മുളങ്കുന്നത്തുകാവ്​ മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ, വാനരവസൂരി രോഗം കണ്ടെത്തുന്നതിനുള്ള പി.സി.ആർ പരിശോധന ഉടൻ ആരംഭിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. തൃ​ശൂരിന്​ പിന്നാലെ മലപ്പുറത്തും വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിലാണ്​ മെഡിക്കൽ കോളജ് വൈറോളജി ലാബിൽ പി.സി.ആർ പരിശോധന ആവശ്യവുമായി എം.പി മുഖ്യമന്ത്രിക്ക്​ കത്ത്​ അയച്ചത്​. തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ പരിശോധന. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എത്രയും പെട്ടെന്ന് ഇത് ആരംഭിക്കുന്നതിനുള്ള നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.