തൃശൂർ: മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എഴുതിയ 'സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട്' പുസ്തകം കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു കൊച്ചി മേയർ എം. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ഏറെ ചർച്ച ചെയ്യപ്പെടുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ആശയമാണ് സി. രവീന്ദ്രനാഥ് പുസ്തകത്തിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. ടി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, പ്രഫ. സി. രവീന്ദ്രനാഥ്, കെ. സുധാകരൻ, ആർ. റിഷാദ് ബാബു, ഇ. അബ്ദുൽ കലാം, എസ്. അശ്വതി, അനിൽ രാധാകൃഷ്ണൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ----------------- TCR PMN3 -Book release മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എഴുതിയ പുസ്തകം കൊച്ചി മേയർ എം. അനിൽകുമാറിന് നൽകി പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്യുന്നു ---(ഫോട്ടോ ഇമെയിൽ)-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.