തൃശൂർ: സി.പി.ഐ ജില്ല അസി. സെക്രട്ടറിയും കിസാൻ സഭ സംസ്ഥാന നേതാവുമായിരുന്ന വി.കെ. മോഹനന്‍റെ സ്മരണാർത്ഥം ജില്ലയിൽ തുടങ്ങിയ വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ 2022ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര താന്ന്യത്ത് ആരംഭിക്കുന്ന മാതൃക കൃഷിത്തോട്ടത്തിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സംസ്കൃതിയുടെ നേതൃത്വത്തിൽ ജൂൺ 28 മുതൽ 30 വരെ കർഷക സംഗമവും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് സെമിനാറുകൾ, ഹ്രസ്വ ചിത്ര പ്രദർശനങ്ങൾ, കാർഷിക പ്രദർശനവും വിൽപനയും എന്നിവ സംഘടിപ്പിക്കും. കർഷക സംഗമത്തിന്‍റെയും കാർഷിക ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം 28ന് ഒളരിക്കര ശ്രീ ഭഗവതി ക്ഷേത്ര ഹാളിൽ സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. ആഗസ്റ്റ് 24 മുതൽ 26 വരെ തൃപ്രയാർ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന് ആവശ്യമായ അരി, പച്ചക്കറി, മത്സ്യം ഉൾപ്പെടെയുള്ള വിഭവങ്ങളുടെ ഉൽപാദനം തുടങ്ങിക്കഴിഞ്ഞു. കാര്‍ഷിക സംസ്കൃതിയുടെ കൃഷിഗ്രൂപ്പുകള്‍ വഴി ഇരിങ്ങാലക്കുട നടവരമ്പില്‍ നെല്‍കൃഷിയും വിവിധയിടങ്ങളിലായി പച്ചക്കറി കൃഷിയും നടന്നുവരുന്നു. സംസ്കൃതി ചെയർമാൻ വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, സംസ്കൃതി കൺവീനർ കെ.കെ. രാജേന്ദ്ര ബാബു, ജനറൽ കൺവീനർ കെ. അരവിന്ദാക്ഷൻ, സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.