ഇ.എം.എസ്​ സ്മൃതി സീതാറാം യെച്ചൂരി ഉദ്​ഘാടനം ചെയ്യും

തൃശൂർ: ഈ വർഷത്തെ ഇ.എം.എസ്​ സ്മൃതി ഈ മാസം 13, 14 തീയതികളിൽ തൃശൂർ റീജിയണൽ തിയറ്ററിൽ സംഘടിപ്പിക്കും. 13ന് രാവിലെ 9.30ന് പ്രഭാഷണ പരമ്പര സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രഫ. പ്രഭാത് പട്നായിക്, എളമരം കരീം എം.പി, തോമസ് ഐസക്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, എം.എ. ബേബി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ​ങ്കെടുക്കും. കോസ്റ്റ്ഫോർഡിന്‍റെയും വിവിധ സർവിസ് സംഘടനകളുടെയും നേതൃത്വത്തിൽ നവ ഉദാരവത്​കരണത്തിന്‍റെ മൂന്നു പതിറ്റാണ്ടുകൾ: പ്രതിരോധവും കേരളത്തിന്‍റെ ബദലും എന്ന വിഷയത്തിൽ ഊന്നിയാണ്​ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്​. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എം.എം. വർഗീസ്, അക്കാദമിക്​ കമ്മിറ്റി കൺവീനർ എം.എൻ. സുധാകരൻ, കൺവീനർ സി. ചന്ദ്രബാബു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.