കൊടുങ്ങല്ലൂർ: ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളിൽ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റോഡ് ട്രാൻസ്പോർട്ട് അധികൃതർ സസ്പെൻഡ് ചെയ്തു. റോഡിന്‍റെ വലതുവശം ചേർന്ന് അമിതവേഗതയിൽ ബസ് ഓടിച്ച് ഭയപ്പെടുത്തുന്ന സാഹചര്യവും മാർഗതടസ്സവും ഉണ്ടാക്കിയതിനാണ് ഡ്രൈവർ എം.വി. സുധീഷിന്‍റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇരിഞ്ഞാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 05-എ.ജി. 2311 നമ്പർ ബസിലെ ഡ്രൈവറായ ഇയാൾ കഴിഞ്ഞ എട്ടാം തിയതി പുല്ലൂറ്റ് ചാപ്പാറയിലാണ് അപകടകരമാംവിധം ബസ് ഓടിച്ചത്. ഇത് ദൃക്സാക്ഷി മൊബൈലിൽ പകർത്തി തൃശൂർ ആർ.ടി.ഒ ബിജു ജെയിംസിന് അയക്കുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ജെ.ആർ.ടി.ഒ സുനിൽകുമാറിനോട് അന്വേഷിക്കാൻ നിർദേശിച്ചു. എ.എം.വി.ഐ ഷിബു അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് നടപടി. ദൃശ്യങ്ങൾ പകർത്തിയവരെ ആർ.ടി.ഒ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.